

വര്‍ക്കല: ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ സി.പി.എം സംഘടിപ്പിച്ച സംസ്ഥാന തീരദേശ കാല്‍നട ജാഥയ്ക്ക് വര്‍ക്കലയില്‍ ഉജ്വല സ്വീകരണം. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഉന്മൂലനം ചെയ്യുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് ‘കടല്‍ കടലിന്റെ മക്കള്‍ക്ക് ‘ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു സി.പി.എം തീരദേശ കാല്‍നട ജാഥ സംഘടിപ്പിച്ചത്. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയാണ് ജാഥ നയിക്കുന്നത്. വര്‍ക്കല ഇടവ വെറ്റക്കടയിലായിരുന്നു ജാഥയ്ക്ക് തലസ്ഥാന ജില്ലയിലെ ആദ്യ സ്വീകരണം നല്‍കിയത്.

മന്ത്രി വി.ശിവന്‍കുട്ടി, സിപിഐ(എം) ജില്ലാ സെക്രട്ടറി വി.ജോയി എം.എല്‍.എ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനില്‍കുമാര്‍, ജില്ലാ സെക്രട്ടറി സി.ജയന്‍ബാബു, ജില്ലാ പ്രസിഡന്റ് ആര്‍.രാമു, സംസ്ഥാന വൈസ് പ്രസിഡന്റ്
എസ് പുഷ്പലത, ജില്ലാ വൈസ് പ്രസിഡന്റ് മടവൂര്‍ അനില്‍, വര്‍ക്കല ഏരിയ സെക്രട്ടറി എം.കെ.യൂസഫ്, നഗരസഭ ചെയര്‍മാന്‍ കെഎം ലാജി, മത്സ്യത്തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ആര്‍.ജെറാര്‍ഡ്, പ്രസിഡന്റ് നാഗപ്പന്‍എന്നിവരുടെ നേതൃത്വത്തില്‍ ജാഥ ക്യാപ്റ്റനേയും അംഗങ്ങളെയും സ്വീകരിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഹര്‍ഷാദ് സാബു അധ്യക്ഷത വഹിച്ചു. സിജി സ്വാഗതം പറഞ്ഞു. കുരയ്ക്കണ്ണിയിലും വര്‍ക്കല മൈതാനം മുനിസിപ്പല്‍ പാര്‍ക്കിലും സംസ്ഥാന തീരദേശ കാല്‍നട ജാഥയ്ക്ക് യൂണിയന്‍ വര്‍ക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കുരയ്ക്കണ്ണിയില്‍ എല്‍.എസ്.സുനില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍.അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞു. മൈതാനം മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന സ്വീകരണ യോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.കെ.യൂസഫ് അധ്യക്ഷത വഹിച്ച യോഗ്തതില്‍ വി.സത്യദേവന്‍ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് ഒന്നാം പാലം വഴി അഞ്ചുതെങ്ങില്‍ പ്രവേശിച്ചു.
