

ദില്ലി: എസ്.എന്‍.സി ലാവലിന്‍ കേസ് ഇന്നും സുപ്രീംകോടതി മാറ്റിവച്ചു. എന്നാല്‍ കേസ് ഇനി പരിഗണിക്കുന്ന തീയതി അറിയിച്ചിട്ടില്ല. ഇക്കാര്യം പിന്നീട് അറിയിക്കുമെന്നാണ് കോടതി പറഞ്ഞത്. തിരക്ക് കാരണമാണ് ഇന്ന് കേസ് പരിഗണിക്കാതിരുന്നത്. ഇന്ന് രാവിലെ മുതല്‍ സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്ന ബഞ്ച് മറ്റൊരു കേസില്‍ വാദം കേട്ടിരുന്നു. ഈ കേസ് വാദം നീണ്ടുപോയതിനാലാണ് ലാവലിന്‍ കേസ് അടക്കമുള്ള കേസുകള്‍ പരിഗണിക്കാന്‍ സമയം കിട്ടാതിരുന്നത്. ഇന്നുകൂടി ചേര്‍ത്ത് ഇത് 35-ാം തവണയാണ് ലാവലിന്‍ കേസ് മാറ്റി വയ്ക്കുന്നത്. കഴിഞ്ഞ തവണ സി.ബി.ഐ അഭിഭാഷകന്റെ തിരക്ക് പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുന്‍പും സി.ബി.ഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐയുടെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. വിചാരണ നേരിടേണ്ട വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവ് വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

