
വര്‍ക്കല: വര്‍ക്കലയില്‍ കിണറ്റില്‍ വീണ ആളിനെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. ഇടവ വെണ്‍കുളം കരുനിലക്കോട് പുളിനില്‍ക്കുന്നതില്‍ വീട്ടില്‍ രവീന്ദ്രന്‍ ഉണ്ണിത്താന്‍ (49) ആണ് സ്വന്തം വീട്ടിലെ കിണറ്റില്‍ വീണത്. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. വായു സഞ്ചാരം ഇല്ലാത്ത കിണറ്റില്‍ വീണ രവീന്ദ്രന്‍ ഉണ്ണിത്താന്‍ തീരെ അവശനിലയിലായിരുന്നു. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഉണ്ണിക്കൃഷ്ണനാണ് സാഹസികമായി കിണറ്റിലിറങ്ങി ഇയാളെ രക്ഷപ്പെടുത്തിയത്. അസി.സ്റ്റേഷന്‍ ഗ്രേഡ് ഓഫീസര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ആര്‍.ഡി.സനില്‍കുമാര്‍, ഉണ്ണിക്കൃഷ്ണന്‍, എം.വി.അരുണ്‍, വിശാഖ്, ഗിരീഷ് കുമാര്‍ എന്നിവരടങ്ങിയ ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.