Breaking News

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പ്ലസ് ടു പരീക്ഷ മാറ്റിവച്ചു

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അടുത്ത മാസം നടത്താനിരുന്ന സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. ജൂണ്‍ ഒന്നിന് ശേഷം പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിനെ കുറിച്ച് തീരുമാനം കൈക്കൊള്ളും. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫലപ്രഖ്യാപനം ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടായത്. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പൊതുപരീക്ഷകള്‍ റദ്ദാക്കുകയോ, ഓണ്‍ലൈന്‍ ആയി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *