
വര്‍ക്കല: ഈ വര്‍ഷത്തെ ഫയര്‍ സര്‍വ്വീസ് ഡേ വര്‍ക്കലയില്‍ വളരെ പരിമിതമായ രീതിയില്‍ ആചരിച്ചു. കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഫയര്‍ സര്‍വ്വീസ് ഡേ പരിമിതമായ രീതിയില്‍ ആചരിക്കാന്‍ തീരുമാനിച്ചത്. ഫയര്‍ സര്‍വ്വീസ് ഡേ ആചരണത്തിന്റെ ഭാഗമായി അപകടങ്ങള്‍ ഉണ്ടാകാതെ ജാഗ്രത പാലിക്കുന്നതിനെ കുറിച്ചും, അപകടങ്ങള്‍ ഉണ്ടായാല്‍ അത്തരം സാഹചര്യങ്ങള്‍ സമചിത്തതയോടെ എങ്ങനെ നേരിടാമെന്നതിനെ കുറിച്ചും, ഫയര്‍ ഫോഴ്‌സിന്റെ സേവനങ്ങളെ കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു.
ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഇക്കാര്യങ്ങളെ കുറിച്ചുള്ള മൈക്ക് അനൗണ്‍സ്‌മെന്റും വര്‍ക്കല ഫയര്‍ സ്റ്റേഷന്‍ സംഘടിപ്പിച്ചു. ഒരു ഫയര്‍ എഞ്ചിന്‍, ഒരു ഫയര്‍ ആന്‍ഡ് റസ്‌ക്യു ആംബുലന്‍സ്, രണ്ട് ഫയര്‍ ആന്‍ഡ് റസ്‌ക്യു ബുള്ളുകള്‍ എന്നിവ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി.

1944 ഏപ്രില്‍ 14ന് മുംബൈ തുറമുഖത്തെ വിക്ടോറിയ ഡോക്കിലെ ചരക്കുകപ്പലായ എസ്.എസ്.ഫോര്‍ട്ട് സ്റ്റിക്കൈനിന് തീപിടിച്ചു. തീപിടിത്തം സ്‌ഫോടനമായി മാറി. കപ്പലിലെ തീയണയ്ക്കാന്‍ ജീവന്‍ പണയംവച്ച് പോരാടിയ അഗ്നിശമന സേനാംഗങ്ങളില്‍ 71 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരുടെ ജീവത്യാഗത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 14-ാം തീയതി രാജ്യമൊട്ടാകെ ഫയര്‍ സര്‍വ്വീസ് ഡേ ആചരിക്കുന്നത്.