
കോട്ടയം: വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ. സേവനത്തിൽ നിന്ന് വിരമിച്ചിട്ടും സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
അഭിഭാഷകനായ കൊളത്തൂർ ജയ് സിംഗ് നൽകിയ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ, കോഴിക്കോട് ചെറുവാടി സ്വദേശി സി.ടി. മുനീർ മുക്കം പൊലീസിൽ സമാനപരാതിയും നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോട്ടയം കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ ടോമിൻ ജെ. തച്ചങ്കരി സ്വകാര്യ വാഹനത്തിൽ മൂന്ന് നക്ഷത്രങ്ങളുള്ള ഔദ്യോഗിക ചിഹ്നം പതിപ്പിച്ചിരുന്നതായി കണ്ടെത്തി. മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനെ തുടർന്ന് ചിഹ്നം പിന്നീട് നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്. വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഇത്തരത്തിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചിരുന്നുവെന്നാരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …