Breaking News

ആറ്റിങ്ങലിൽ ഹൈമാസ്റ്റ് ലൈറ്റുകളും ബസ് സ്റ്റാൻഡും ശോചനീയാവസ്ഥയിൽ; ഡി.വൈ.എഫ്.ഐ നിവേദനം നൽകി

ആറ്റിങ്ങൽ: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കച്ചേരിനടയിലും ഗേൾസ് ഹൈസ്കൂൾ ജംഗ്ഷനിലുമുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായത് പരിഹരിക്കണമെന്നും, ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പ്രധാന കെട്ടിടത്തിന്റെ ശോചനീയാവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി മുനിസിപ്പൽ ചെയർമാൻ എം. പ്രദീപിന് നിവേദനം നൽകി.

പ്രശ്നങ്ങൾ ഗൗരവകരമായി പരിഗണിക്കുമെന്നും വേഗത്തിൽ പരിഹാരം കാണാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി. കൂടാതെ, കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്കിൽ പ്രവർത്തനരഹിതമായ ഉപകരണങ്ങൾ പുനഃസ്ഥാപിക്കണമെന്നും ഡി.വൈ.എഫ്.ഐ മുമ്പ് നൽകിയ നിവേദനവും പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി വിനീഷ് രവീന്ദ്രൻ, ട്രഷറർ വി.എസ്. നിതിൻ, മേഖല കമ്മിറ്റി അംഗം വിഷ്ണു എന്നിവർ നിവേദനം സമർപ്പിക്കാൻ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *