
ഗുരു മുനിനാരായണ പ്രസാദ് സമാധിയായി
വർക്കല: നാരായണ ഗുരുകുലത്തിന്റെ മൂന്നാമത്തെ ഗുരുവായ ഗുരു മുനി നാരായണ പ്രസാദ് (87) സമാധിയായി. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ ആധുനിക സാഹചര്യങ്ങളിൽ വ്യാഖ്യാനിച്ച് ലോകമൊട്ടാകെ പ്രചരിപ്പിച്ച പ്രമുഖ ആത്മീയ ചിന്തകനായിരുന്നു അദ്ദേഹം. 1938 ഡിസംബർ 9ന് തിരുവനന്തപുരം നഗരൂരിൽ ജനിച്ച മുനി നാരായണ പ്രസാദ്, ബാല്യകാലം മുതൽ തത്ത്വചിന്തയിലും ആത്മീയ പഠനങ്ങളിലും ആഴത്തിലുള്ള താൽപര്യം പുലർത്തിയിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജ ഗുരുവിന്റെയും തുടർന്ന് ഗുരുപീഠം അലങ്കരിച്ച ഗുരു നിത്യ ചൈതന്യയതിയുടെയും ശിഷ്യപരമ്പരയിൽ വളർന്ന അദ്ദേഹം, മനുഷ്യസമത്വം, ജാതിവ്യവസ്ഥക്കെതിരായ നിലപാട്, സർവ്വമത സൗഹാർദ്ദം എന്നിവ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു.


1999-ൽ ഗുരു നിത്യ ചൈതന്യയതി സമാധിയായതിന് പിന്നാലെ, മുനി നാരായണ പ്രസാദ് ഗുരുകുലത്തിന്റെ ഗുരുവായി സ്ഥാനമേറ്റ്. കഴിഞ്ഞ 27 വർഷമായി ഗുരുകുലത്തെ നയിച്ച അദ്ദേഹം, സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുന്നതിലും ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ലോകവ്യാപകമായി എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.മലയാളത്തിലും ഇംഗ്ലീഷിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം, ഉപനിഷത്തുകൾ ഉൾപ്പെടെ വിവിധ ദാർശനിക കൃതികൾ ലളിതവും ആഴമുള്ളതുമായ ശൈലിയിൽ വ്യാഖ്യാനിക്കുകയും വിവർത്തനം ചെയ്യുകയും ചെയ്തു. വേദാന്ത ചിന്തയിൽ മലയാളത്തിലെ പ്രമുഖ പണ്ഡിതരിൽ ഒരാളായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. ഗുരുദേവകൃതികൾക്കൊപ്പം ഉപനിഷത്തുകളും ഖുർആനും മലയാളത്തിലേക്ക് വിവർത്തനം ചെയ്തതും ശ്രദ്ധേയമാണ്. രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് മൂന്ന് വർഷം മുൻപ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ഇന്ന് രാവിലെ 11 മണിക്ക് വർക്കല ശ്രീനാരായണ ഗുരുകുലത്തിന്റെ പ്രാർത്ഥന ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം അഞ്ചോടെ നാരായണഗിരിയിൽ സമാധിയിരുത്തും.


- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …