

വക്കം: ഉള്‍നാടന്‍ ജലവിഭവ സംരക്ഷണം ലക്ഷ്യമിട്ട് വക്കം ഇറങ്ങുകടവില്‍ മത്സ്യവിത്ത് നിക്ഷേപം നടത്തി. ഫിഷറീസ് വകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായാണ് വക്കം ഇറങ്ങുകടവില്‍ മത്സ്യവിത്ത് നിക്ഷേപം നടത്തിയത്. വ്യാഴാഴ്ച രാവിലെ 9.30ന് വക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ബിഷ്ണു ഇറങ്ങുകടവില്‍ മത്സ്യക്കുഞ്ഞുങ്ങളെ നക്ഷേപിച്ചു. രണ്ട് ലക്ഷം കരിമീന്‍ കുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചത്.

വാര്‍ഡ് മെമ്പര്‍ അശോകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെയ്യാര്‍ ഡാം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സജീവ് കുമാര്‍ സ്വാഗതം പറഞ്ഞു. വക്കം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലാലിജ.എം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലി.വി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ മെമ്പര്‍മാരായ നൗഷാദ്.ബി, നിഷമോനി, ലാലി, സിന്ധു സുരേഷ്, ഗണേശന്‍, ശാന്തമ്മ, ജയ.ജി, താജുന്നിസ.എ, ഫൈസല്‍ താഹിം, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ വിഷ്ണു, നിബിന്‍.ഒ, ശ്രീകാന്ത്, ഷൈല, പ്രോജക്ട് കോര്‍ഡിനേറ്റര്‍ വീണ അയ്യപ്പന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉള്‍നാടന്‍ ജലവിഭവ സംരക്ഷണം ഉറപ്പാക്കുക, ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മത്സ്യലഭ്യത ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആയിരംതെങ്ങ് സര്‍ക്കാര്‍ ഹാച്ചറിയില്‍നിന്നുമാണ് ഗുണമേന്മയുള്ള കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കിയത്.
