Breaking News

അന്താരാഷ്ട്ര യോഗാ ദിനാചരണം: ബോധവത്കരണ ക്ലാസും യോഗ പരിശീലനവും 16-ന് ശിവഗിരിയിൽ

വർക്കല: ഗവ. ജില്ല ആയുർവേദ ആശുപത്രി വർക്കലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിക്കുന്നു.ജൂൺ 16-ന് ഉച്ചയ്ക്ക് 2 മണിക്ക് ശിവഗിരി അങ്കണവാടിയിൽ നടക്കുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ എസ്. പ്രസന്നൻ അധ്യക്ഷത വഹിക്കും.

ബോധവത്കരണ ക്ലാസ് ഡോ. ഐശ്വര്യ വി. (നേത്ര മെഡിക്കൽ ഓഫീസർ, GDAH വർക്കല) നയിക്കും. “തലവേദനയും ജീവിതശൈലിയും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസാണ് സംഘടിപ്പിക്കുന്നത്.തുടർന്ന് ശ്രീനാഥ് കെ.പി., യോഗ ഡെമോൺസ്ട്രേറ്റർ, GDAH വർക്കലയുടെ നേതൃത്വത്തിൽ യോഗ പരിശീലനവും പ്രദർശനവും നടക്കും.യോഗയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *