Breaking News

ആറ്റിങ്ങലിൽ കേക്കിനുള്ളിൽ പുഴുവെന്ന് പരാതി; കമ്പനിക്കെതിരെ നടപടിക്ക് കുടുംബം

ആറ്റിങ്ങൽ: വാങ്ങിയ കേക്കിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയുമായി കുടുംബം. ആറ്റിങ്ങൽ തൊട്ടിക്കൽ എ.എസ്. മൻസിലിൽ മെഹബൂബ് നസീറിൻ്റെ കുടുംബമാണ് പരാതിക്കാർ.

സമീപത്തെ കടയിൽ നിന്ന് വാങ്ങിയ ഒൻപത് കേക്കുകൾ അടങ്ങിയ 60 രൂപയുടെ പാക്കറ്റിലാണ് പുഴുവിനെ കണ്ടെത്തിയതെന്ന് കുടുംബം പറയുന്നു. ഉൽപാദന തീയതി മുതൽ 20 ദിവസത്തെ കാലാവധി രേഖപ്പെടുത്തിയിരുന്ന കേക്ക് വീട്ടിലെത്തിച്ച ശേഷം മുതിർന്ന കുട്ടികൾ കഴിച്ചു. പിന്നീട് ഇളയ കുട്ടിക്ക് നൽകാനായി എടുത്തപ്പോഴാണ് കേക്കിന്റെ ഉള്ളിൽ വെളുത്ത നിറത്തിലുള്ള പുഴുക്കളെ കണ്ടത്.

തുടർന്ന് പാക്കറ്റിലെ സ്റ്റിക്കറിൽ രേഖപ്പെടുത്തിയ നമ്പറിൽ കമ്പനി അധികൃതരെ ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. മഴക്കാലമായതിനാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാമെന്നും നഷ്ടപരിഹാരമായി പണം നൽകാമെന്നും കമ്പനി ജീവനക്കാർ അറിയിച്ചതായും കുടുംബം പറഞ്ഞു.

സംഭവത്തിൽ കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *