Breaking News

ഭാരതത്തിന്റെ പ്രത്യേകത മൂല്യാധിഷ്ഠിത വിദ്യാഭ്യാസം: ബി.ബി. ഗോപകുമാർ എംഎൽഎ

ഇടവ: മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് ഭാരതത്തിന്റെ പ്രത്യേകതയെന്നും ഗുരുശിഷ്യ ബന്ധത്തിനും അധ്യാപക-വിദ്യാർത്ഥി ബന്ധത്തിനും പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സംസ്കാരമാണ് ഭാരതം ലോകത്തിന് മുന്നിൽ കാഴ്ചവച്ചിട്ടുള്ളതെന്നും ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ പറഞ്ഞു.

ബിജെപി ഇടവ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ‘ശ്രേഷ്ഠത പുരസ്കാർ-2026’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഇടവ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്മിത്ത് ബി. അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് റെജികുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജേഷ് മാധവ്, ഇലകമൺ സതീശൻ, വർക്കല മണ്ഡലം പ്രസിഡന്റ് അഡ്വ. ജോബിൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സനിൽ വെട്ടൂർ, സുനിൽകുമാർ, മണ്ഡലം പ്രഭാരി ഒറ്റൂർ മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം മാവിള ബാബു, മഹിളാമോർച്ച വർക്കല മണ്ഡലം പ്രസിഡന്റ് അനുശ്രീ, എസ്.സി. മോർച്ച വർക്കല മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കാപ്പിൽ, സേവാഭാരതി ഇടവ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദിനേശ് എസ്., ഒ.ബി.സി. മോർച്ച ഇടവ മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ, മഹിളാമോർച്ച ഇടവ മണ്ഡലം പ്രസിഡന്റ് ഷീബ ആർ., മഹിളാമോർച്ച ഇടവ പഞ്ചായത്ത് സെക്രട്ടറി സന്ധ്യ എസ്., യുവമോർച്ച ഇടവ പഞ്ചായത്ത് പ്രസിഡന്റ് ആര്യ, ജനറൽ സെക്രട്ടറി ശിവശങ്കർ, ബിജെപി ഇടവ പഞ്ചായത്ത് ട്രഷറർ ശശികല, വൈസ് പ്രസിഡന്റുമാരായ വന്ദന, അഭിലാഷ് ജി., സെക്രട്ടറിമാരായ പ്രമോദ് രാജ്, നിഷ, കൺവീനർ ഗിൽബർട്ട്, ഇടവ പഞ്ചായത്ത് ആറാം വാർഡ് അംഗം രവീന്ദ്രൻ നായർ, ബിജെപി ഇടവ പഞ്ചായത്ത് ജനറൽ സെക്രട്ടറി ബിജു മായാദാസ് തുടങ്ങിയവർ സംസാരിച്ചു.

ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറിനെ ബിജെപി ഇടവ പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് സ്മിത്ത് ബി. ഉപഹാരം നൽകി സ്വീകരിച്ചു. തുടർന്ന് പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ ഹാരാർപ്പണം നടത്തി ആദരിച്ചു.ഇടവ പഞ്ചായത്ത് പ്രദേശത്തുനിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *