
സിയോൾ: ദക്ഷിണ കൊറിയയിലെ സിയോളിന് സമീപമുള്ള ഇംജിൻഗാക് പാർക്കിൽ ഇന്ത്യൻ യുദ്ധ സ്മാരകം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ദക്ഷിണ കൊറിയയുടെ പാട്രിയറ്റ്സ് ആൻഡ് വെറ്ററൻസ് അഫയേഴ്സ് മന്ത്രി ക്വോൺ ഓ-യൂളും ചേർന്ന് ഉദ്ഘാടനം ചെയ്തു.കൊറിയൻ യുദ്ധത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നിർമ്മിച്ച സ്മാരകം യുദ്ധകാലത്ത് സേവനമനുഷ്ഠിച്ച രണ്ട് ഇന്ത്യൻ യൂണിറ്റുകളുടെ സംഭാവനകളെ അനുസ്മരിക്കുന്നതാണ്.ലെഫ്റ്റനന്റ് കേണൽ ഡോ. എ.ജി. രംഗരാജ് (MVC) നയിച്ച 60 പാരാ ഫീൽഡ് ആംബുലൻസ് യൂണിറ്റ് യുദ്ധത്തിനിടെ പരിക്കേറ്റ ആയിരക്കണക്കിന് സൈനികർക്കും സാധാരണക്കാർക്കും ചികിത്സ നൽകിയതിലൂടെ “മറൂൺ ഏഞ്ചൽസ്” എന്ന പേരിൽ ശ്രദ്ധേയമായിരുന്നു.

അതേസമയം, ലെഫ്റ്റനന്റ് ജനറൽ കെ.എസ്. തിമ്മയ്യയുടെ നേതൃത്വത്തിലുള്ള ‘കസ്റ്റോഡിയൻ ഫോഴ്‌സ് ഓഫ് ഇന്ത്യ’ (CFI) 1953-ലെ യുദ്ധവിരാമത്തിന് ശേഷം ‘ഹിന്ദ് നഗർ’ എന്ന കേന്ദ്രത്തിൽ 22,000 യുദ്ധ തടവുകാരുടെ മടക്ക നടപടികൾ നിയന്ത്രിച്ചിരുന്നു.സ്മാരകത്തിൽ ഇരുരാജ്യങ്ങളുടെയും മന്ത്രിമാർ പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു. കൊറിയൻ യുദ്ധ സൈനികരെ ആദരിക്കുന്നതിനും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ധാരണാപത്രത്തിലും ഇരുപക്ഷവും ഒപ്പുവച്ചു. സൈനികരുടെ ത്യാഗങ്ങളെ അനുസ്മരിച്ച് പ്രത്യേക ഓർമ്മക്കുറിപ്പും പുറത്തിറക്കി.

ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നിർമ്മിച്ച സ്മാരകം, ഒരുകാലത്ത് ‘ഹിന്ദ് നഗർ’ പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. ലെഫ്റ്റനന്റ് കേണൽ രംഗരാജിന്റെ അനന്തരവൾ കൽപന പ്രസാദും ചടങ്ങിൽ പങ്കെടുത്തു.ഇന്ത്യ-ദക്ഷിണ കൊറിയ പ്രത്യേക തന്ത്രപര പങ്കാളിത്തവും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ സ്മാരകമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. വിയറ്റ്നാമും ദക്ഷിണ കൊറിയയും ഉൾപ്പെട്ട നാല് ദിവസത്തെ സന്ദർശനം ഇതോടെ അദ്ദേഹം പൂർത്തിയാക്കി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …