
സെക്രട്ടറിയേറ്റിന് മുന്നിൽ പായസം വിതരണം ചെയ്ത് ആശാ പ്രവർത്തകരുടെ ആഹ്ലാദം
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരവിജയാഘോഷത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നിൽ “ആശാകേരളം വിജയപാതയിൽ മുന്നോട്ട്” എന്ന പരിപാടി സംഘടിപ്പിച്ചു. ചലച്ചിത്രതാരം പ്രേംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.സെക്രട്ടറിയേറ്റ് നടയിലെത്തിയ പ്രേംകുമാർ ആശാ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. വിജയാഘോഷത്തിന്റെ ഭാഗമായി സമര പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്യുന്നതിനായി പായസം വയ്പും നടന്നു. ആശാ പ്രവർത്തകർ തന്നെ പായസം തയ്യാറാക്കി വിതരണം ചെയ്തു.

കേരള ആശ ഹെൽത്ത് വർക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. ബിന്ദു, വൈസ് പ്രസിഡന്റുമാരായ എസ്. മിനി, കെ.പി. റോസമ്മ എന്നിവർ സംസാരിച്ചു.പരിപാടിയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, പ്രൊഫ. എം.പി. മത്തായി, ജോസഫ് സി. മാത്യു, ഡോ. ആസാദ്, ഒ.വി. ഉഷ, റെജിമോൻ കുട്ടപ്പൻ, ജയ്സൺ ജോസഫ്, കുസുമം ടീച്ചർ, പി.ഇ. ഉഷ, ജോസഫ് എം. പുതുശ്ശേരി, വി.ജെ. ലാലി, ബാബു കുട്ടൻചിറ, മജീദ് ഖാൻ, ജെയ്ൻ ആൻസിൽ ഫ്രാൻസിസ്, മൈക്കിൾ, ഡോ. ആരിഫ്, അഡ്വ. ബി.കെ. രാജഗോപാൽ, ഗോവിന്ദ് ശശി, പി.എച്ച്. അഷറഫ്, ഡോ. നൗഷാദ്, പി.സി. ജോർജ്, രമ്യ റോഷ്നി ഐ.പി.എസ്, അനിത, തോംസൺ ലോറൻസ്, ഡോ. ഡി. സുരേന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.

സമരത്തിന് പിന്തുണയും വോളണ്ടിയർ സേവനവും നൽകിയവരെ ആശാ പ്രവർത്തകർ പൊന്നാടയണിയിച്ച് ആദരിച്ചു. പരിപാടിയിൽ വലിയ തോതിൽ ആശാ പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …