

വര്‍ക്കല: വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് യൂണിറ്റി(എസ്.പി.സി)ന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയകുമാര്‍, പ്രിന്‍സിപ്പല്‍ റീത്ത, എസ്.പി.സിക്ക് നേതൃത്വം കൊടുക്കുന്ന അധ്യാപികമാരായ ജിസ്സ, സജിത, ലിജോ ടോം ജോസ്, സുരജ എന്നിവര്‍ പങ്കെടുത്തു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു, ബൈജു, ബിജു, ഉണ്ണി രാജ എന്നിവര്‍ പങ്കെടുത്തു.


