

വര്‍ക്കല: വര്‍ക്കല ശ്രീ ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം 1 വ്യാഴാഴ്ച ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും. രാവിലെ 6 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിന് ശേഷം 8 മണിക്ക് ആരംഭിക്കുന്ന ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും ഉച്ചയ്ക്ക് 1 മണിക്ക് സമാപിക്കും.

ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ ചെറുമുക്ക് കെ.സി.നാരായണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തിമാരായ എസ്.സത്യനാരായണന് പോറ്റി, എം.ജെ.സത്യനാരായണന്, നാരായണ ശബരായ തുടങ്ങിയവരാണ് ലക്ഷാര്‍ച്ചനയ്ക്കും കളഭാഭിഷേകത്തിനും നേതൃത്വം വഹിക്കുക. രാത്രി 8 മണിക്ക് ആനപ്പുറത്ത് കാഴ്ചശ്രീബലി ഉണ്ടായിരിക്കും.

