Breaking News

വർക്കല ആലിയിറക്കം ബീച്ചിൽ തിരയിൽപ്പെട്ട ബെംഗളൂരു സ്വദേശിയായ യുവാവിനെ രക്ഷപ്പെടുത്തി

വർക്കല: ആലിയിറക്കം ബീച്ചിൽ കടലിൽ തിരയിൽപ്പെട്ട ബെംഗളൂരു സ്വദേശിയായ യുവാവിനെ ടൂറിസം പോലീസും ഫയർഫോഴ്സും ലൈഫ് ഗാർഡുമാരും ചേർന്ന് രക്ഷപ്പെടുത്തി.

ബെംഗളൂരു സ്വദേശിയായ അഭിമന്യു പ്രകാശ് (27) ആണ് തിരയിൽപ്പെട്ടത്. സുഹൃത്തിനൊപ്പം വർക്കലയിൽ എത്തിയ അഭിമന്യു ആലിയിറക്കം ബീച്ചിൽ കടലിൽ ഇറങ്ങിയതിനിടെ തിരയിൽപ്പെടുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ടൂറിസം പോലീസും ഫയർഫോഴ്സും ലൈഫ് ഗാർഡുമാരും ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനം നടത്തി യുവാവിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.

തുടർന്ന് അഭിമന്യു പ്രകാശിനെ ചികിത്സയ്ക്കായി വർക്കല ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *