

വര്‍ക്കല: വര്‍ക്കലയില്‍ സ്‌നേഹ വീട് ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. പൂര്‍ത്തിയായ സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറ്റവും മന്ത്രി നിര്‍വഹിക്കും. വെട്ടൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് സ്‌നേഹവീട് നിര്‍മ്മിച്ചത്. വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അഡ്വ.അടൂര്‍ പ്രകാശ് മുഖ്യാതിഥിയാകും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.






