Breaking News

കടുവയില്‍ പള്ളിയില്‍ നബിദിനാചരണ പരിപാടിക്ക് തുടക്കമായി

കല്ലമ്പലം: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1499-ാം മത് ജന്മദിന പരിപാടികള്‍ക്ക് കടുവയില്‍ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ഇ.ഫസിലുദ്ദീന്‍ പതാക ഉയര്‍ത്തിയതോടുകൂടി തുടക്കമായി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളും വൈദ്യുതാലങ്കാരങ്ങളെല്ലാം ഒഴിവാക്കി വളരെ ലളിതമായ രീതിയില്‍ ആണ് ഇത്തവണത്തെ നബിദിന പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. മൗലീദ് പാരായണം, മതപ്രഭാഷണം,വാര്‍ഷിക സ്വലാത്ത് മജ്‌ലിസ്, മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരങ്ങള്‍, നബിദിന സന്ദേശ യാത്ര, അന്നദാനം എന്നിവ മാത്രമായി പരിപാടികള്‍ ചുരുക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 8 മുതല്‍ 13 വരെ വൈകുന്നേരം 7 മണി മുതല്‍ പ്രഗല്ഭ പണ്ഡിതന്മാരായ വി.എച്ച്.അലിയാര്‍ ഖാസിമി, മുഹമ്മദ് തൗഫീഖ് ബാഖവി (മൂവാറ്റുപുഴ), അല്‍ഹാഫിസ് ഇ.പി അബൂബക്കര്‍ ഖാസിമി (പത്തനാപുരം), പനവൂര്‍ നവാസ് മന്നാനി, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി എന്നിവരുടെ മതപ്രഭാഷണം ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 12-ലെ വാര്‍ഷിക സ്വലാത്ത് മജിലിസിന് ചീഫ് ഇമാം അബൂറബീഅ് സ്വദഖത്തുല്ലാ മൗലവി നേതൃത്വം നല്‍കും. നബിദിന ദിവസം നടക്കുന്ന വിപുലമായ അന്നദാനത്തോടെ ഈ വര്‍ഷത്തെ നബിദിന പരിപാടികള്‍ക്ക് സമാപനമാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *