

വര്‍ക്കല: അധ്യാപകര്‍ക്ക് വേണ്ടിയുള്ള ഗാന്ധിയന്‍ പഠന കോഴ്‌സിന്റെ ഉദ്ഘാടനം വര്‍ക്കല എം.ജി.എം മോഡല്‍ സ്‌കൂളില്‍ നടന്നു. കേരള ഗാന്ധി സ്മാരകനിധിയുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ആന്‍ഡ് റിസര്‍ച്ച് തിരുവനന്തപുരം, എം.ജി.എം മോഡല്‍ സ്‌കൂള്‍, നെയ്യാറ്റിന്‍കര ജി.ആര്‍.പബ്ലിക് സ്‌കൂള്‍, നിംസ് മെഡിസിറ്റി നെയ്യാറ്റിന്‍കര എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പഠന കോഴ്‌സ് സംഘടിപ്പിക്കുന്നത്. എം.ജി.എം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം റിട്ട.കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍ നിര്‍വഹിച്ചു. കേരള ഗാന്ധി സ്മാരകം ഉപദേശക സമിതി അംഗം അഡ്വ.രാജശേഖരന്‍ നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയി അധ്യക്ഷത വഹിച്ചു.



നിംസ് മെഡിസിറ്റിയിലെ ഡോ.കെ.എ.സജു പഠന കോഴ്‌സ് അവതരിപ്പിച്ചു. ജി.ആര്‍.പബ്ലിക് സ്‌കൂള്‍ ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആര്‍.എസ്.ഹരികുമാര്‍, എം.ജി.എം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എസ്.പൂജ, എം.ജി.എം സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വി.ഹരിദേവ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗാന്ധി സ്മാരകം കമ്മിറ്റിയംഗം അഡ്വ.ബി.ജയചന്ദ്രന്‍ നായര്‍ നന്ദി രേഖപ്പെടുത്തി. ഇതോടൊപ്പം 2024ലെ ഗാന്ധി വിശിഷ്ട സേവാ പുരസ്‌കാരദാനവും നടന്നു. ഗാന്ധി വിശിഷ്ടസേവാ പുരസ്‌കാരം ഗാന്ധി സ്മാരകം ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍ എം.ജി.എം സ്‌കൂള്‍ ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരന് സമ്മാനിച്ചു. ഗാന്ധി സ്മാരക നിധി തയാറാക്കിയ ഗാന്ധിയന്‍ കര്‍മ്മപഥത്തിലൂടെ ഡോ.പി.കെ.സുകുമാരന്‍ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം ഗാന്ധി സ്മാരകം കമ്മിറ്റിയംഗം വി.കെ.മോഹന്‍ നിര്‍വഹിച്ചു.


