

കല്ലമ്പലം: സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. നാവായിക്കുളം കുടവൂര്‍ വൈരമല വടക്കുംകരമൂല കുന്നുവിള വീട്ടില്‍ നൗഷാദിന്റെ മകന്‍ സെയ്താലി(28)യാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവും കഞ്ചാവ് വില്‍പനയ്ക്ക് ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളും മാസ്‌കിംഗ് ടേപ്പും ഗ്ലാസ് ട്യൂബും കഞ്ചാവ് വിറ്റുകിട്ടിയ പണവും പ്രതിയുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. കല്ലമ്പലം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതി അറസ്റ്റിലായത്. പ്രതിക്കെതിരെ കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ലഹരിമരുന്ന് വില്‍പ്പന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.




