Breaking News

കണ്വാശ്രമം പ്ലാന്റിലെ നിഷ്‌ക്രിയ മാലിന്യം നീക്കം ചെയ്യല്‍ ആരംഭിച്ചു

നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി നിര്‍വഹിക്കുന്നു.

വര്‍ക്കല: വര്‍ക്കല നഗരസഭയിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ 11 വര്‍ഷമായി കെട്ടിക്കിടന്നിരുന്ന അജൈവ മാലിന്യം നീക്കം ചെയ്യാന്‍ തുടങ്ങി. ഇന്ന് രാവിലെ 11 മണിക്ക് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ നിതിന്‍ നായര്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ കുമാരി സുദര്‍ശിനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിനി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയകുമാര്‍, മറ്റ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍, ബിച്ചു, സതീശ്, സോണി, സരിത, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ രഞ്ജിനി, അക്കൗണ്ടന്റ് രഞ്ചു, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സിന്ധു സുനീത്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിശാഖ് പദ്ധതി അവതരണം നടത്തി. നഗരസഭ സെക്രട്ടറി സജി.എല്‍.എസ് നന്ദി രേഖപ്പെടുത്തി. കണ്വാശ്രമം വാര്‍ഡ് കൗണ്‍സിലര്‍ അശ്വതി വേദിയില്‍ സന്നിഹിതയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാലിന്യം നീക്കം ചെയ്യുന്നതിന് തുടക്കം കുറിച്ചുകൊണ്ട് മാലിന്യ പ്ലാന്റിൽ നിന്നും പുറപ്പെടുന്ന വാഹനത്തിനു വർക്കല മുനിസിപ്പൽ ചെയർമാൻ കെ .എം . ലാജി
ഫ്ലാഗ് ഓഫ് ചെയ്യുന്നു

നിലവില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ കെട്ടിക്കിടക്കുന്ന 250 ടണ്‍ അജൈവ മാലിന്യം ശുചിത്വ മിഷന്‍ ഏജന്‍സിയായ ഗ്രീന്‍ വൂംസ് വഴി നീക്കംചെയ്ത ശേഷം പ്ലാന്റ് റിന്യുവേഷന്‍ നടത്തി ആര്‍.ആര്‍.എഫ് സംവിധാനം, വിന്‍ഡോ കംപോസ്റ്റിംഗ് സംവിധാനം എന്നിവ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്ലാന്റിന് ചുറ്റുമതില്‍ സ്ഥാപിക്കാനും, ഇവിടെ നിര്‍മിക്കുന്ന വളം പായ്ക്ക് ചെയ്തു കര്‍ഷകര്‍ക്ക് നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
മാലിന്യ നീക്കം ചെയ്യുന്നതിന് തുടക്കം കുറിച്ചുകൊണ്ട് പ്ലാന്റില്‍ നിന്നും പുറപ്പെട്ട വാഹനത്തിന് ചെയര്‍മാന്‍ കെ.എം.ലാജി ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്ലാന്റിലെ നിഷ്‌ക്രിയ മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യും.

മാലിന്യ സംസ്‌കരണ പദ്ധതിയെക്കുറിച്ച് നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി വിശദീകരിച്ചപ്പോള്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *