Breaking News

വര്‍ക്കലയില്‍ ലഹരിയുപയോഗിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അബോധാവസ്ഥയിലായി

പ്രതീകാത്മക ചിത്രം

വര്‍ക്കല: വര്‍ക്കലയില്‍ ലഹരിയുപയോഗിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അബോധാവസ്ഥയിലായി. വര്‍ക്കല റെയില്‍വേ സ്റ്റേഷന് മുന്‍വശത്തുള്ള ബസ് സ്റ്റാന്‍ഡിലാണ് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഛര്‍ദ്ദിച്ച് അബോധാവസ്ഥയിലായത്. ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യാത്രക്കാര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വര്‍ക്കല പോലീസ് സ്ഥലത്തെത്തി ഈ രണ്ടു വിദ്യാര്‍ത്ഥിനികളെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. പെണ്‍കുട്ടികള്‍ ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് അബോധാവസ്ഥയിലാവുകയും ചെയ്തതോടെ യാത്രക്കാര്‍ അടുത്തുകൂടി കാര്യമന്വേഷിച്ചു. ഈ സമയം പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തുക്കള്‍ തന്തപൂര്‍വ്വം കടന്നുകളയുകയായിരുന്നു.

ബിയര്‍ മാത്രമാണ് കുടിച്ചതെന്ന് പെണ്‍കുട്ടികള്‍ പറയുന്നുണ്ടെങ്കിലും നടപടി ക്രമത്തിന്റെ ഭാഗമായി മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടികളുടെ രക്ഷിതാക്കളെയും സ്‌കൂള്‍ അധ്യാപകരെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചു. വിദ്യാര്‍ത്ഥിനികളുടെ രണ്ടുപേരുടെയും മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്തുക്കളേയും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *