Breaking News

എ എം യൂ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

വർക്കല: അയിരൂർ എ എം യൂ പി സ്കൂൾ കളത്തറയുടെ 61 മത് വാർഷികാഘോഷവും 30 കൊല്ലത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ എസ്. ഷാജഹാന്റെ യാത്രയയപ്പ് സമ്മേളനവും നടന്നു. ഇലകമൺ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. സൂര്യ അധ്യക്ഷത വഹിച്ചു. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: സ്മിതസുന്ദരേശൻ ഉത്ഘാടനം ചെയ്തു. അഡ്വ:ബി. ആർ. എം. ഷഫീർ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥിയായ സിനിമ, സീരിയൽ, കോമഡി താരമായ പ്രദീപ് വൈഗയുടെ കോമഡി ഷോ യുമുണ്ടായിരുന്നു. മാനേജർ അംബികപദ്മസനൻ സ്വാഗതവും ഹെഡ്മാസ്റ്റർ എസ്. ഷാജഹാൻ റിപ്പോർട്ടും മറുപടി പ്രസംഗവും നടത്തി. ചടങ്ങിൽ വച്ച് സ്കൂളിലെ അധ്യാപിക എൻ. താഹിറാബീഗം രചിച്ച കണ്ടതും കേട്ടതും എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. ഷൈജി, വിനോജ് വിശാൽ, സലീനകമാൽ, ബിനു. വി. തോണിപ്പാറ, എസ്. എം. സി. ചെയർമാൻ എസ്. വിജയൻ, എ. ഇ. ഒ. ആർ ബിന്ദു, ബി പി സി ദിനിൽ. കെ.എസ്, സാഹിത്യകാരന്മാരായ ഇടവഷുക്കൂർ, അൻസാർവർണന, എഴിപ്പുറം എച്. എം.ബി. സി ശോഭ,പി ടി എ പ്രസിഡന്റ്‌ മാരായ ഷബിൻകുമാർ, ടി. എസ്. ഷീബ,വി. രഞ്ജിത്, സുബൈദ ടീച്ചർ, പൂർവവിദ്യാർത്ഥി അഡ്വ:ബി. എസ്. ജോസ്, അഡ്വ: ബി ഷാലി എന്നിവർ സംസാരിച്ചു. തുടർന്ന് നാട്ടുകാരും വിദ്യാർത്ഥികളും. പി ടി എയും അധ്യാപകരും സുഹൃത്തുക്കളും ഹെഡ്മാസ്റ്ററെ പൊന്നാടയണിയിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും എൻഡോവ്മെന്റുകളും വിതരണം ചെയ്തു. അജിസൽ ഔലാദ് നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *