Breaking News

വീടുകളിൽ കുടുങ്ങിയവരെ വർക്കല അഗ്നിശമനസേന അംഗങ്ങൾ രക്ഷപെടുത്തി

വർക്കല: താഴെവെട്ടൂർ റാത്തിക്കൽ പ്രദേശങ്ങളിൽ വ്യാപകമായി
വീടുകളിൽ അരയ്‌ക്കൊപ്പം വെള്ളം കയറി . കല്ലമ്പലം – വർക്കല നിലയങ്ങളിലെ അഗ്നിശമനസേന അംഗങ്ങൾ വെളുപ്പിന് 4.30 മുതൽ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടു. പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ കുടുങ്ങിപ്പോയ പോളാത്ത് കാർത്തികപള്ളിയിൽ രജീഷ് , തൊഴിലാളികളായ പൊന്നൻ, മോഹനൻ ,അനി,ദേവദാസ് ,സമ്പത്ത് ,ശേഖർ ,ലാൽമുന്ന, റാത്തിക്കൽ പണയിൽ വീട്ടിൽ മുഹമ്മദ് ഫൗസൽ,റിസ്വാൻ മുഹമ്മദ് ,നസീം ,ഷക്കീല എന്നിവരെയാണ് ഫയർ ഫോഴ്‌സെത്തി രക്ഷപെടുത്തി മാറ്റി പാർപ്പിച്ചത്. വീടുകളിൽ കയറിയ വെള്ളം മുഴുവൻ മോട്ടോർ പമ്പ് ഉപയോഗിച്ചു ഓടകളിലേക്കു ഒഴുക്കി വിട്ടു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അനിൽകുമാർ ,സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ഹരിലാൽ, അനിരുദ്ധൻ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ ലിജുമോൻ,ശംഭു,അൻജിത്ത് ,രാംലാൽ, രജിജോസ്, ഷൈൻ ജോൺ, റെജികുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് . ഫയർ ഫോഴ്‌സിന്റെ ആത്മാർത്ഥമായ സമീപനത്തെ ജനപ്രതിനിധികളും നാട്ടുകാരും അഭിനന്ദിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *