Breaking News

നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍; കേന്ദ്രത്തിന് വിമര്‍ശനം

ഗവര്‍ണര്‍ ആരിഫ് ഖാന്‍ നയപ്രഖ്യാപന വേളയില്‍

തിരുവനന്തപുരം: കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുമാണ് ഗവര്‍ണര്‍ ഈ സര്‍ക്കാരിന്റെ കാലത്തെ അവസാനകാല സമ്മേളനത്തിന്റെ നയപ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു.
സഭ തുടങ്ങിയപ്പോള്‍ത്തന്നെ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡും ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതില്‍ ഗവര്‍ണര്‍ അനിഷ്ട്ം പ്രകടിപ്പിക്കുകയും ചെയ്തു. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചുകൊണ്ട് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന് പിന്നാലെ പി.സിജോര്‍ജും സഭയില്‍ നിന്നിറങ്ങിപ്പോയി. ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു. സൗജന്യ കിറ്റും ചികിത്സയും ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചു. കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് നയപ്രഖ്യാനത്തിലുണ്ടായിരുന്നത്.
നയപ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:
സര്‍ക്കാര്‍ പ്രകടനപത്രിക നടപ്പാക്കി.
കോവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ടു, ആരും പട്ടിണി കിടക്കാതിരിക്കാന്‍ ജാഗ്രത കാട്ടി.
കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം.
കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി.
കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ചുവാങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
പൗരത്വ നിയമഭേദഗതി പാസാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി.
ഫെഡറിലിസത്തിനായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു.
ക്ഷേമ പെന്‍ഷനുകള്‍ 600 രൂപയില്‍ നിന്ന് 1500 രൂപയാക്കി ഉയര്‍ത്തി.
പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു.
പ്രവാസി പുനരധിവസത്തിന് പ്രാമുഖ്യം നല്‍കും.
ഗെയില്‍ അഭിമാനകരമായ പദ്ധതി.
ഗതാഗത സംവിധാനത്തിന് സര്‍ക്കാരിന്റെ വിപുലമായ പദ്ധതികള്‍.
ഈ സാമ്പത്തിക വര്‍ഷം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 8000 കോടി.
വിഴിഞ്ഞം തുറമുഖ നിര്‍മാണം വേഗത്തില്‍ നടക്കുന്നു.
കാര്‍ഷിക നിയമം ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാകുന്ന നിയമമാണ്.
കാര്‍ഷിക നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും.
പൗരത്വ നിയമഭേദഗതിക്കെതിരെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി.
കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *