Breaking News

വര്‍ക്കല നഗരസഭ: സ്ഥിരംസമിതികളില്‍ എല്‍.ഡി.എഫിന് മേധാവിത്വം; വികസനകാര്യം ബി.ജെ.പി നേടി

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ സ്ഥിരം സമിതികളില്‍ എല്‍.ഡി.എഫ് മേധാവിത്വം നേടി. ധനകാര്യം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളാണ് എല്‍.ഡി.എഫ്. സ്വന്തമാക്കിയത്. എന്നാല്‍, പ്രധാനപ്പെട്ട സ്ഥിരം സമിതിയായ വികസനകാര്യം ബി.ജെ.പി. പിടിച്ചെടുത്തു.
സ്ഥിരം സമിതി അധ്യക്ഷന്മാരെ 13 ന് തെരഞ്ഞെടുക്കും. ധനകാര്യം, ക്ഷേമകാര്യം, പൊതുമരാമത്ത് വകുപ്പുകളുടെ അധ്യക്ഷസ്ഥാനം വനിതയ്ക്കാണ്. ബാക്കിയുള്ളവയുടെ അധ്യക്ഷ സ്ഥാനം പൊതുവിഭാഗത്തിനും. സ്ഥിരം സമിതികളില്‍ ഒരെണ്ണം 11 അംഗങ്ങളുള്ള ബി.ജെ.പിക്ക് ലഭിക്കുമെന്ന് കാര്യം ഉറപ്പായിരുന്നു.
ആറ് അംഗങ്ങളുള്ള സ്ഥിരം സമിതിയില്‍ അഞ്ച് അംഗങ്ങളെ വിജയിപ്പിച്ചാണ് ബി.ജെ.പി വികസനകാര്യ സ്ഥിരം സമിതി നേടിയത്. എന്നാല്‍, ക്ഷേമകാര്യ സ്ഥിരം സമിതിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ക്ഷേമകാര്യത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും സി.പി.ഐക്കും കോണ്‍ഗ്രസിനും ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനുമാണുള്ളത്.
ധനകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായ കുമാരി സുദര്‍ശിനിയാണെന്ന കാര്യത്തില്‍ ഉറപ്പുണ്ട്. വികസനകാര്യത്തില്‍ ആര്‍.വി.വിജി അധ്യക്ഷയാവാനാണ് സാധ്യത. ആരോഗ്യത്തില്‍ നിതിന് സാധ്യത കല്‍പിക്കപ്പെടുന്നു. പൊതുമരാമത്തില്‍ സി.പി.ഐ പ്രതിനിധിയായ ബീവി ജാന്‍ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
സ്ഥിരംസമിതി, അംഗങ്ങള്‍ എന്ന ക്രമത്തില്‍
ധനകാര്യം : കുമാരി സുദര്‍ശിനി, ടി.എസ്.അശ്വതി, എ.ആമിന, പി.എം.ബഷീര്‍, ഷീന.കെ.ഗോവിന്ദ്, അനു.കെ.എല്‍.
വികസനകാര്യം : ബിന്ദു, എ.ആര്‍.അനീഷ്, സിന്ധു വിജയന്‍, പ്രിയാ ഗോപന്‍, വിജി ആര്‍.വി., അനില്‍കുമാര്‍.
ക്ഷേമകാര്യം : സജിനി മന്‍സാര്‍, സിന്ധു വി., ശ്രേയസ്, കെ.ഷംസുദീന്‍, എ.സലിം.
ആരോഗ്യം:റുബീന, നിതിന്‍ നായര്‍, ജയചന്ദ്രന്‍നായര്‍, എസ്.ഉണ്ണികൃഷ്ണന്‍, എസ്.പ്രദീപ്.
പൊതുമരാമത്ത് : ബീവിജാന്‍, ജിഗീഷ്, എ.ആര്‍.രാഗശ്രീ, എസ്.സതീശന്‍, എന്‍.അശോകന്‍.
വിദ്യാഭ്യാസം : രഞ്ജു ജി., സി.അജയകുമാര്‍, ഡോ. സി.യു.ഇന്ദുലേഖ, രാഖി ആര്‍., റിജി ആര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *