

തിരുവനന്തപുരം: കേരളത്തില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം യു.ഡി.എഫിലേക്ക്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം കേരള ഘടകത്തെ ഐക്യ ജനാധിപത്യം മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ശിവസേന നേതാക്കള്‍ യു.ഡി.എഫ് നേതൃത്വത്തിന് കത്ത് നല്കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ശിവസേന നേതാക്കളായ പെരിങ്ങമല അജി, കോട്ടുകാല്‍ ഷൈജു, രാമസുബ്രഹ്മണ്യം, കെ.പി.നായര്‍ എന്നിവരടങ്ങിയ സംഘം യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന് കത്ത് കൈമാറിയത്.


വരുന്ന 25ന് പ്രതിപക്ഷ നേതാവുമായി വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് എം.എം.ഹസ്സന് ശിവസേന നേതാക്കളെ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ ജില്ലകളിലും ഇലക്ഷന് കമ്മിറ്റിയില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെ ഉള്‍പ്പെടുത്താമെന്നും അദ്ദേഹം ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി ശിവസേന നേതാക്കള്‍ അറിയിച്ചു.




