Breaking News

വര്‍ക്കല നഗരസഭയിലെ അനധികൃത നിയമനം റദ്ദാക്കണം, അനധികൃത നിര്‍മ്മാണം പൊളിക്കണം; എല്‍.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍

വര്‍ക്കല: വര്‍ക്കല നഗരസഭയിലെ അനധികൃത നിയമനം റദ്ദാക്കണമെന്നും അനധികൃത കെട്ടിട നിര്‍മ്മാണം പൊളിക്കണമെന്നും ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കത്ത്. മുനിസിപ്പല്‍ സെക്രട്ടറിയുടെ ഡ്രൈവറായ അരുണിനെ ആ തസ്തികയില്‍ അനധികൃതമായി നിയമിച്ചതും വര്‍ക്കല നഗരസഭ പാപനാശം ഡിവിഷനില്‍ രാമചന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുള്ള സരസ്വതീ മന്ദിരം എന്ന കെട്ടിടത്തിന് മുകളില്‍ നഗരസഭയുടെ അനുവാദമില്ലാതെ ഒരു നില കെട്ടിപ്പൊക്കിയതും ചോദ്യം ചെയ്താണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നഗരസഭയ്ക്ക് കത്തയച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് അരുണിന്റെ നിയമനം നടന്നതെന്നും ആ സാഹചര്യം അവസാനിച്ച സാഹചര്യത്തില്‍ അരുണിനെ സേവനത്തില്‍നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.

രാമചന്ദ്രന്‍ നായര്‍ക്കൊപ്പം മറ്റ് എട്ടുപേരുംകൂടി കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് രാമചന്ദ്രന്‍ നായര്‍ക്ക് മാത്രമാണ്. ക്ലറിക്കല്‍ മിസ്റ്റേക് കാരണമാണ് അങ്ങനെ സംഭവിച്ചതെന്ന് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടുള്ള അസി.എഞ്ചിനീയര്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയ സാഹചര്യത്തില്‍ ഇക്കാര്യത്തിലും അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കി വിവരം റിപ്പോര്‍ട്ട് നല്‍കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. എല്‍.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് വേണ്ടി ഡെപ്യൂട്ടി ഡയറക്ടറാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *