Breaking News

തൊഴിലുറപ്പ് വേതന തട്ടിപ്പ്: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കടയ്ക്കാവൂര്‍: തൊഴിലുറപ്പ് തൊഴിലാളികളുടെ ശമ്പളം നല്കാത്തതില്‍ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ നടപടി സ്വീകരിച്ചു. അഞ്ചുതെങ്ങ് പഞ്ചായത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മാസം 19 ന് പതിനാലു വാര്‍ഡില്‍ അന്നേ ദിവസം ജോലി ചെയ്ത തൊഴിലാളികളുടെ ശമ്പളം നല്‍കിയില്ലെന്നും, വര്‍ക്ക് ഓര്‍ഡര്‍ തെറ്റായി നല്‍കിയത് മൂലമാണെന്ന പൊതുപ്രവര്‍ത്തകന്‍ ബ്രീസ് ലാലിന്റെ പരാതിയിലാണ് ഓമ്പുഡ്‌സ്മാന്‍ ഉത്തരവ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാതിരിക്കുകയും, നല്‍കിയ തൊഴിലില്‍ വര്‍ക്ക് ഓര്‍ഡര്‍ തെറ്റായി കാണിച്ചു തൊഴിലാളികളുടെ ശമ്പളം നല്‍കാതെ തട്ടിപ്പ് നടത്തുകയും ആയിരുന്നുവെന്ന് ഓംമ്പുഡ്‌സ്മാന്‍ കണ്ടെത്തി.

ഇത് ജീവനക്കാരുടെ കൃത്യവിലോപമാണെന്ന് വിലയിരുത്തി ഈ ഉദ്യോഗസ്ഥരില്‍നിന്നും ഈ തുക തിരികെ ഈടാക്കാന്‍ ഉത്തരവ് ഇടുകയായിരുന്നു. ഉത്തരവ് പ്രകാരം പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി,അക്രഡിറ്റഡ് എഞ്ചിനീയര്‍ ഷംനാദ്, ഓവര്‍സിയര്‍, അക്കൗണ്ട് അസിസ്റ്റന്റ് എന്നിവരില്‍ നിന്നുമാണ് തുക തിരിച്ചു പിടിക്കാന്‍ ഉത്തരവ് ആയിരിക്കുന്നത്. തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വെട്ടി കുറയ്ക്കുന്നതായും, തൊഴിലാളികളെ രാഷ്ട്രീയ പരിപാടികള്‍ക്ക് ഉപയോഗിക്കു ന്നതായും പരാതിക്കാരന്‍ ഉന്നയിച്ചിരുന്നു. ഈ വിഷയം പരിശോ ധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കാനും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *