

ആറ്റിങ്ങല്‍: കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചുവെന്നാരോപിച്ച് ആറ്റിങ്ങലില്‍ സി.ഐ.ടി.യു പന്തംകൊളുത്തി പ്രതിഷേധം നടത്തി. സി.ഐ.ടി.യു ആറ്റിങ്ങല്‍ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധ സമരം സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം ആര്‍.സുഭാഷ് ഉദ്ഘാടനം ചെയ്തു. മൂന്നാം തവണയും അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ബഡ്ജറ്റില്‍ കേരളത്തിന് വട്ടപൂജ്യമാണ് ലഭിച്ചതെന്ന് പ്രതിഷേധ യോഗത്തില്‍ ആരോപണം ഉയര്‍ന്നു.


പഴയ പദ്ധതികള്‍ പൂര്‍ത്തിയാക്കാനോ പുതിയ പദ്ധതികള്‍ക്കോ പണം അനുവദിച്ചിട്ടില്ല. വര്‍ഷങ്ങളോളം സ്ഥലമേറ്റെടുത്തു കാത്തിരിക്കുന്ന ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇനിസ്റ്റിറ്റിയൂട്ടിനും അംഗീകാരം നല്കാതെ പക പോക്കുകയാണ്. കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റാണിത്. കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധ നടപടി തുടരുകയാണ്. കേരളത്തില്‍ നിന്നും പിരിച്ചെടുക്കുന്ന തുകയുടെ പകുതി പോലും തിരികെ നല്കുവാന്‍ തയ്യാറാകുന്നില്ലെന്നും പ്രതിഷേധ യോഗത്തില്‍ വിമര്‍ശനമുണ്ടായി.


സി.ഐ.ടി.യു ആറ്റിങ്ങല്‍ ഏര്യാ പ്രസിഡന്റ് എം.മുരളി പ്രതിഷേധ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കിഴക്കേ നാലുമുക്കില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് എ.അന്‍ഫാര്‍, അജി പള്ളിയറ, കെ.ശിവദാസ്, ശിവന്‍പിള്ള, ജി.സന്തോഷ് കുമാര്‍, എന്‍.ബിനു, ഗായത്രി ദേവി, എ.ആര്‍.റസല്‍, സുനില്‍കുമാര്‍, റ്റി.ബിജു, ലോറന്‍സ്, ശശാങ്കന്‍, എം.ബിനു, വിവേക്, ശശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ജി.വേണുഗോപാലന്‍ നായര്‍, ജി.വ്യാസന്‍, അഡ്വ.സി.ജെ.രാജേഷ് കുമാര്‍, ബി.ശിശോഭനന്‍, എസ്.രാജശേഖരന്‍, ആര്‍.എസ്.അരുണ്‍, ആര്‍.പി.അജി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

