Breaking News

മരണപ്പെട്ട ടിപ്പര്‍ തൊഴിലാളിയുടെ കുടുംബത്തിന് വീട്; കൈത്താങ്ങായി ടിപ്പര്‍ തൊഴിലാളികളും സുഹൃത്തുക്കളും

ആറ്റിങ്ങല്‍: അസുഖബാധിതനായി മരണപ്പെട്ട ടിപ്പര്‍ തൊഴിലാളിയുടെ കുടുംബത്തിന് വീടൊരുക്കി കുടുംബത്തിന് കൈത്താങ്ങാവുകയാണ് ടിപ്പര്‍ തൊഴിലാളികളും സുഹൃത്തുക്കളും. ആറ്റിങ്ങല്‍ തച്ചൂര്‍കുന്ന് സ്വദേശി കുട്ടപ്പന്‍ എന്ന അരുണിന്റെ കുടുംബത്തിനാണ് ടിപ്പര്‍ തൊഴിലാളികളും സുഹൃത്തുക്കളും ചേര്‍ന്ന് വീട് നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങളായി ടിപ്പര്‍ തൊഴിലാളിയായി ജോലി നോക്കിവന്ന അരുണ്‍ പെട്ടെന്നുണ്ടായ ഉണ്ടായ നീര്‍വീക്കത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. അരുണും കുടുംബവും വാടക വീടിലാണ് താമസിച്ച് വന്നിരുന്നത്.

ഭാര്യയും 12 ഉം 5 ഉം വയസുള്ള രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി മരണപ്പെട്ട അരുണ്‍ ആയിരുന്നു. സ്വന്തമായി വീടില്ലാത്ത തങ്ങളുടെ സഹപ്രവര്‍ത്തന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കണമെന്ന കൂട്ടായ ശ്രമഫലത്തിന് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുകയാണ്. 6 സെന്റ് വസ്തുവിന് അഡ്വാന്‍സ് നല്‍കി എഗ്രിമെന്റ് പേപ്പര്‍ അരുണിന്റെ ഭാര്യയ്ക്ക് കൈമാറി. മൂന്ന് മാസങ്ങള്‍ക്കകം ബാക്കി തുക കണ്ടെത്തി വസ്തു വാങ്ങിയതിനു ശേഷം 1200 സ്‌ക്വയര്‍ ഫീറ്റില്‍ വീടു വെച്ചു നല്‍കുമെന്ന് ടിപ്പര്‍ തൊഴിലാളികളും സുഹൃത്തുക്കളും പറഞ്ഞു. കൂടാതെ അരുണിന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസ ചിലവുകളും ഇവര്‍ പൂര്‍ണ്ണമായി ഏറ്റെടുത്തിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *