Breaking News

മനുഷ്യന്റെ പ്രവര്‍ത്തികള്‍ ദുരന്തസാധ്യത വര്‍ധിപ്പിക്കുന്നു; മാധവ് ഗാഡ്ഗില്‍

മുംബൈ: മനുഷ്യന്റെ പ്രവര്‍ത്തികള്‍ ദുരന്തസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ മലയാളം ചാനലിനോടാണ് മാധവ് ഗാഡ്ഗിലിന്റെ വെളിപ്പെടുത്തല്‍. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയും വയനാട് ദുരന്തം പോലുള്ള ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അതിശക്തമായ മഴയടക്കം പ്രകൃതി ദുരന്തത്തിന് സ്വാഭാവിക കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും മനുഷ്യന്റെ പ്രവര്‍ത്തികള്‍ ദുരന്തത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്തെ 85 ശതമാനം ക്വാറികളും അനധികൃതമാണെന്ന് സര്‍ക്കാര്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ക്വാറികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ബന്ധങ്ങളും അഴിമതിയുമുണ്ട്.

തവസാനിപ്പിക്കണം. പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ നിയന്ത്രണം ആവശ്യമാണ്-അദ്ദേഹം വിശദമാക്കി.
ടൂറിസവും വികസനവും പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാന്‍ സാധിക്കും. സിക്കിമില്‍ ഉള്‍പ്പെടെ ഇത്തരം പ്രാദേശിക തൊഴില്‍ സാധ്യതകല്‍ വര്‍ധിപ്പിക്കുന്ന നടപടികള്‍ക്ക് ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. പക്ഷേ, കേരളത്തില്‍ ടൂറിസം മേഖല സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാകുന്നു. ാേആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത വരുന്നതും ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മലയ്ക്കിടയിലൂടെയാണ്. തുരങ്ക നിര്‍മ്മാണവും സമാന പ്രത്യാഘാതം ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാറകളെ ദുര്‍ബലമാക്കും. തുരങ്ക നിര്‍മാണത്തിനായി പാറപൊട്ടിക്കല്‍ ഉള്‍പ്പെടെയുണ്ടാകും. ഇത് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യത വര്‍ധിപ്പിക്കും-മാധവ് ഗാഡ്ഗില്‍ പറഞ്ഞു.

മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് ശക്തമായ മഴ പെയ്യുന്ന സ്ഥലത്താണ്. കുന്നിന്‍ ചെരിവുകളുള്ള പ്രദേശമാണ്. പുത്തുമലയിലും സമാനമായ കുന്നുകളാണുള്ളത്. ഈ പ്രദേശങ്ങളില്‍ സ്വഭാവിക വിളകള്‍ നശിപ്പിച്ച് പ്ലാന്റേഷന്‍ വിളകളുടെ കൃഷി വ്യാപകമാക്കി. അതുകാരണം ആവശ്യത്തിന് വെള്ള ഭൂമിയിലേക്ക് ഇറങ്ങുന്നില്ല. പ്രദേശത്തേ ജലാശയങ്ങളില്‍ കൃത്യമായ അളവില്‍ വെള്ളമില്ല. പക്ഷേ അപ്പോഴും പ്രളയസാധ്യത നിലനില്‍ക്കുകയാണ്. ക്വാറികളുടെ പ്രവര്‍ത്തനം പാറകളുടെ ഘടന മാറ്റി. ഇതെല്ലാം ഇപ്പോഴത്തെ ഈ വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് വഴിവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയപ്പോഴോക്കെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. തെറ്റായ വിവരങ്ങളുടെയും പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് പ്രതിഷേധങ്ങളുണ്ടായത്. പക്ഷേ ഇപ്പോള്‍ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ ജനം മനസില്ലാക്കുന്നുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനപങ്കാളിത്തമുള്ള ക്യാമ്പയിനുകളുടെയും പദ്ധതികളുടെയും നല്ല മാതൃക കേരളത്തിലുണ്ടായിരുന്നു. അത്തരം ക്യാമ്പയിനുകള്‍ വീണ്ടും സജീവമാക്കേണ്ടതുണ്ട്. പശ്ചിമഘട്ടത്തേക്കുറിച്ചുള്ള തന്റെ കണ്ടെത്തലില്‍ ഉറച്ചുനില്‍ക്കുന്നു. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയ പഠനങ്ങളുടെയും വസ്തുതകളുടെയും ആകെത്തുകയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്നും അത് ഉടന്‍ നടപ്പാക്കേണ്ടതാണെന്നും മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കി. പശ്ചിമഘട്ടവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *