

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈയില്‍ ഇന്നും തെരച്ചില്‍ തുടരുന്നു. കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത പ്രദേശങ്ങളിലാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. ദുരന്തമേഖലയെ 12 സോണുകളായി തിരിച്ച് 50 പേര് വീതമുള്ള സംഘങ്ങളായാണ് തെരച്ചില്‍. ഓരോ ടീമിലും എന്‍.ഡി.ആര്.ഫെ്, എസ്.ഡി.ആര്.എഫ്, ഫയഫോഴ്സ് എന്നിവരുണ്ട്. സൈന്യവും ഇവരോടൊപ്പം തെരച്ചിലില്‍ പങ്കെടുക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചിലില്‍ സഹായിക്കാനാണ് സൈന്യത്തിന്റെ തീരുമാനം. ഘട്ടം ഘട്ടമായിട്ടായിരിക്കും തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുക.


അതേസമയം, മണ്ണില്‍ പുതഞ്ഞുകിടക്കുന്ന ഗ്യാസ് സിലിണ്ടറുകള്‍ തെരച്ചില്‍ സംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഇതുവരെ മണ്ണില്‍ പുതഞ്ഞുകിടന്ന 27 സിലിണ്ടറുകളാണ് തെരച്ചില്‍ സംഘത്തിന് ലഭിച്ചത്. പലവീടുകളില്‍നിന്നും ഒഴുകിവന്ന സിലിണ്ടറുകളാണിവ. ഇനിയും ഗ്യാസ് സിലിണ്ടറുകള്‍ മണ്ണിനടിയില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കരുതലോടെയാണ് തെരച്ചില്‍ സംഘം തെരച്ചില്‍ നടത്തുന്നത്. ലഭിച്ച സിലിണ്ടറുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഡ്രോണ്‍, റഡാര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇന്നും തെരച്ചിലിനായി ഉപയോഗിക്കും. തമിഴ്നാട്ടില്‍നിന്നുള്ള തെരച്ചില്‍ സംഘവും ഇന്നത്തെ തെരച്ചിലിന്റെ ഭാഗമാകും.


