Breaking News

കസ്റ്റമറെ ചൊല്ലി ഹോട്ടൽ ജീവനക്കാർ ഏറ്റുമുട്ടി; ആലംകോട് സംഘർഷത്തിൽ യുവാവിന് തലയ്ക്ക് പരിക്കേറ്റു.

ആറ്റിങ്ങൽ: ആലംകോട് ഓൾഡ് സെന്റർ ഹോട്ടലിലെയും ജനത ഹോട്ടലിലെയും ജീവനക്കാർ തമ്മിൽ കസ്റ്റമർമാരെ ക്യാൻവാസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങി. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

ജനത ഹോട്ടലിലെ ജീവനക്കാരനായ അബ്ദുള്ളയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ തലയ്ക്ക് നാല് സ്റ്റിച്ച് ഇടേണ്ടിവന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഓൾഡ് സെന്റർ ഹോട്ടൽ ജീവനക്കാരനായ മുഹമ്മദ് എന്നയാൾക്കും കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ആറ്റിങ്ങൽ പോലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ നിലനിന്നതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *