
ആറ്റിങ്ങൽ: ആലംകോട് അൽഹാജ് ഹോട്ടലിന് സമീപം സ്കൂൾ വാനിൽ ടാങ്കർ ലോറി ഇടിച്ച് ഡ്രൈവർ മരിക്കാനിടയായ സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവറെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം ചീരണിക്കാര വെട്ടുതോട്ടിൽ വീട്ടിൽ ശ്രീകാന്ത് (35) ആണ് അറസ്റ്റിലായത്.മെയ് 21-ന് വൈകുന്നേരം 3.30ഓടെ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ ഭാഗത്തുനിന്ന് ആലംകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബ്ലാക്ക് ഓയിൽ നിറച്ച ടാങ്കർ ലോറിയാണ് പൂവൻപാറ അൽഹാജ് ഹോട്ടലിന് സമീപത്ത് അപകടത്തിൽപ്പെട്ടത്. ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഷൈൻ സ്റ്റാർ പ്രീ-പ്രൈമറി സ്കൂളിന്റെ വാഹനത്തിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.

അപകടത്തിൽ സ്കൂൾ വാൻ ഡ്രൈവറായ അയിലം കാട്ടുചന്ത അഷ്ടമിയിൽ താമസിക്കുന്ന ദീപു (48) മരിച്ചു. വാനിലുണ്ടായിരുന്ന ആയ അശ്വതിക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
ബ്ലാക്ക് ഓയിൽ പോലുള്ള ഹാനികരമായ രാസവസ്തു നിറച്ച ടാങ്കർ ലോറി അപകടത്തിൽപ്പെട്ടാൽ പൊതുസ്ഥലങ്ങളിൽ രാസവസ്തു പടർന്ന് വലിയ ദുരന്തത്തിന് ഇടയാക്കാമെന്ന ബോധ്യമുണ്ടായിട്ടും പ്രതി മദ്യലഹരിയിൽ അമിതവേഗത്തിലും അശ്രദ്ധയോടെയും വാഹനം ഓടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.

.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനുരാജ്.എം.എച്ചിൻെറ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർമാരായ ഷാൻ എസ്.എസ്., സിതാരമോഹൻ, ASI ശരത്കുമാർ, GSCPOനിതിൻ, CPO മാരായ അജീഷ്, അനന്ദു എന്നിവർ ആണ് അപകടം ഉണ്ടാക്കിയ ശേഷം മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തത് . അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …