Breaking News

തൊഴില്‍ മന്ത്രി ഉറപ്പുനല്‍കി; കയര്‍ തൊഴിലാളികള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കും

ആറ്റിങ്ങല്‍: കയര്‍ തൊഴിലാളികള്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉറപ്പ് നല്‍കി. ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു) തൊഴില്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. കേരളത്തിലെ അര്‍ദ്ധ പട്ടിണിക്കാരായ കയര്‍ തൊഴിലാളികള്‍ക്ക് ഓണത്തിന് ഫെസ്റ്റിവല്‍ (എക്‌സ് ഗ്രേഷ്യ) അലവന്‍സ് അനുവദിക്കണമെന്നായിരുന്നു ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്സ് യൂണിയന്റെ ആവശ്യം. നിവേദനം കൈപ്പറ്റിയ മന്ത്രി വി.ശിവന്‍കുട്ടി ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. ട്രാവന്‍കൂര്‍ കയര്‍ തൊഴിലാളി യൂണിയന്‍ നേതാക്കളായ ആര്‍.സുഭാഷ്, അഡ്വ.എന്‍.സായികുമാര്‍, അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ബി.ചന്ദ്രികയമ്മ, കോവളം ജയകുമാര്‍, കെ.അനിരുദ്ധന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്..

Related posts

Leave a Reply

Your email address will not be published. Required fields are marked *