

ആറ്റിങ്ങല്‍: എംപി ഫണ്ട് ഉപയോഗിച്ച് ആറ്റിങ്ങല്‍ എല്‍.എം.എസ് ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ജി.പ്രഭാകരന്‍ നായരുടെ അധ്യക്ഷതയില്‍ വി.വിശ്വംഭരന്‍, അനില്‍, എസ്.സന്തോഷ്, സുജി, ശാന്ത, വേണു, പ്രതാപചന്ദ്രന്‍, മുരളീധരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



