

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. മഹാലക്ഷ്മി പദ്ധതിയിലൂടെ കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കും, കേന്ദ്ര സര്‍ക്കാര്‍ പകുതി തസ്തികകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും, ജാതി സെന്‍സസ് നടപ്പാക്കും, കരാര്‍ വ്യവസ്ഥ അവസാനിപ്പിച്ച് മുഴുവന്‍ തസ്തികകളിലും സ്ഥിരം നിയമനം കൊണ്ടുവരും, എസ്.സി/എസ്.ടി, ഒ.ബി.സി സംവരണം കൊണ്ടുവരും, വാര്‍ധക്യ കാല, വികലാംഗ പെന്‍ഷന്‍ തുക ആയിരം രൂപയായി ഉയര്‍ത്തും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.


മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാ ഇളവുകള്‍ നല്‍കും, 25 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കൊണ്ടുവരും, നേതാക്കള്‍ കൂറുമാറിയാല്‍ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരും, താങ്ങുവില നിയമ വിധേയമാക്കും, മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാ ഇളവുകള്‍ നല്‍കും, ഇലക്ടറല്‍ ബോണ്ടിലും പി.എം കെയര്‍ ഫണ്ടിലും അന്വേഷണം തുടങ്ങിയവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരില്‍ പ്രകടന പത്രിക പുറത്തിറക്കിയത്.




