
ബെംഗളുരു: അതിശക്തമായ മഴയെത്തുടര്‍ന്ന് ബെംഗളൂരുവിലെ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി. രണ്ട് ദിവസമായി ഇവിടെ കനത്ത മഴ തുടരുകയാണ്. മല്ലേശ്വരത്തുള്ള ജ്വല്ലറിയില്‍ നിന്നുമാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ഒഴുകി പോയത്. മഴ കനത്തതോടെ വെള്ളം ജ്വല്ലറിയിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നുവെന്നും ആഭരണങ്ങള്‍ സൂക്ഷിച്ച പെട്ടികളടക്കം ഒഴുകി പോയെന്നും ജ്വല്ലറി ഉടമ വ്യക്തമാക്കി. ശക്തമായ മഴ പെയ്തതോടെ ഞങ്ങളും ഭയന്നു, ജീവന്‍ രക്ഷിക്കണമായിരുന്നു, സ്വര്‍ണം അടങ്ങിയ ആഭരണ പെട്ടികള്‍ ഒഴുകി പോയതിന്റെ ഞെട്ടലിലാണ് ഞങ്ങള്‍. ഏകദേശം 2.5 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വൈദ്യുതാഘാതമുണ്ടാവുമോ എന്ന ആശങ്കയില്‍ കാര്യമായൊന്നും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല-ജ്വല്ലറി ഉടമ വ്യക്തമാക്കി.
