
തിരുവനന്തപുരം: “കൊടി പിടിക്കാത്തവന്‍ ഗതിപിടിക്കേണ്ടെന്ന” സിദ്ധാന്തവുമായി ആദിവാസി ക്ഷേമ സമിതി നേതാവ്. എസ്.സി. പ്രമോട്ടര്‍ ജോലിക്ക് പാര്‍ട്ടിക്കാരല്ലാത്തവരെ ശുപാര്‍ശ ചെയ്യാനേ പാടില്ലെന്ന ആദിവാസി ക്ഷേമ സമിതിയുടെ തിരുവനന്തപുരം ജില്ലാ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്. നിലവില്‍ ജോലിക്ക് കയറിയവര്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവരല്ലെന്നും കൊടിപിടിക്കാത്തവരെ ജോലിക്ക് വേണ്ടെന്നും ഇവര്‍ സംഘടനാ പ്രവര്‍ത്തനത്തിന് തയാറാണെന്ന് പറഞ്ഞാല്‍ അത് പരിഗണിക്കരുതെന്നുമാണ് നേതാവ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
തുടര്‍ന്നുള്ള ശുപാര്‍ശകള്‍ നല്‍കുമ്പോള്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവരെ തെരഞ്ഞെടുത്ത് ശുപാര്‍ശ ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും വാട്‌സ്അപ് സന്ദേശത്തില്‍ പറയുന്നു. പാര്‍ട്ടി പരിപാടികള്‍ നടക്കുന്ന സ്ഥലത്തിന് അടുത്തുകൂടി പോയാല്‍ പോലും പാര്‍്ട്ടി പരിപാടികളുടെ ഭാഗമാകാന്‍ തയാറാകാത്തവരാണ് ഇപ്പോഴുള്ള പ്രമോട്ടര്‍മാര്‍ എന്നും ശബ്ദ സന്ദേശത്തില്‍ കുറ്റപ്പെടുത്തലുണ്ട്. സി.പി.എം അനുകൂല സംഘടനയാണ് ആദിവാസി ക്ഷേമ സമിതി. മാസം പതിനായിരം രൂപ ഓണറേറിയം ലഭിക്കുന്ന ജോലിയാണ് എസ്.സി പ്രമോട്ടറുടേത്. ഒരു വര്‍ഷമാണ് കാലാവധി.
