
വർക്കല: മേൽ വെട്ടൂർ കാട്ടുവിള ദേവി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് (മെയ് 25 തിങ്കളാഴ്ച) കൈകൊട്ടിക്കളി മത്സരവും ആകാശദീപക്കാഴ്ചയും സംഘടിപ്പിക്കുന്നു. പുതുതായി പണിതീർത്ത ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠ കർമ്മങ്ങളുടെ സമാപന ദിവസമായ ഇന്ന് വൈകിട്ട് ആറുമുതലാണ് പരിപാടികൾ ആരംഭിക്കുക.

കാട്ടുവിള ബ്രദേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൈകൊട്ടിക്കളി മത്സരത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുക്കും. ത്രയംബക കാറാത്തല, ശ്രീഭദ്ര വീരനാട്യം ആനാട്, അർദ്ധനാരീശ്വര പാലമുക്ക് ദേശം, കൊട്ടാരക്കര, നൃത്താജ്ഞലി പരയൻവിളാകം ക്ഷേത്ര ട്രസ്റ്റ്, പ്ലാവഴികം, ഈസ്റ്റ് ചിറ്റാറ്റ് ഗേൾസ് പാളയംകുന്ന്, ശ്രീമായാഗിരി നരിക്കല്ലുമുക്ക്, ത്രിശൂല രാമന്തളി, ഓംകാര ചെറുന്നിയൂർ എന്നീ ടീമുകളാണ് മത്സരരംഗത്തിറങ്ങുന്നത്.കൈകൊട്ടിക്കളി മത്സരങ്ങൾക്ക് ശേഷം ആകാശദീപക്കാഴ്ചയും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ വ്യക്തമാക്കി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …