Breaking News

ഗുരുധര്‍മ്മ പ്രചരണസഭ സ്ഥാപകദിനം ആചരിച്ചു

ശിവഗിരി: ഗുരുധര്‍മ്മ പ്രചരണസഭയുടെ സ്ഥാപക ദിനം പതാക ദിനമായി ഞായറാഴ്ച ശിവഗിരിയില്‍ ആചരിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ശിവഗിരി ആസ്ഥാനത്ത് പതാക ഉയര്‍ത്തി ചടങ്ങുകള്‍ക്ക് തുടക്കമിട്ടു.

സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ശിവഗിരിയിലെ സ്വാമി അവ്യയാനന്ദ രചിച്ച ‘ശാരദാഞ്ജലി’ സംഗീത ആല്‍ബത്തിന്റെ വീഡിയോ സിഡി പ്രകാശനം നടത്തി. അവ്യയാനന്ദ സ്വാമികള്‍ രചിച്ച ഗാനങ്ങള്‍ക്ക് സുജി അന്തിക്കാട് സംഗീതം നല്‍കിയതും ആനന്ദ് പ്രണവം ആലപിച്ചതുമാണ്.

1981-ല്‍ ശാരദാ പ്രതിഷ്ഠാ വാര്‍ഷിക ദിനമായ മേയ് 24-നാണ് ഗുരുധര്‍മ്മ പ്രചരണസഭ സ്ഥാപിതമായത്. ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ ലോകവ്യാപകമായി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീനാരായണ ധര്‍മ്മസംഘം ഗുരുധര്‍മ്മ പ്രചരണസഭയ്ക്ക് രൂപം നല്‍കിയത്.ഇതോടനുബന്ധിച്ച് പ്രണവാനന്ദ സ്വാമിയുടെ സമാധി ദിനാചരണവും ശിവഗിരിയില്‍ നടന്നു. സമാധിപീഠത്തില്‍ പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *