

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കക്കൂസ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്കു വേണ്ടി രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് ഫെബ്രുവരി 15 ന് രാവിലെ സംഘടിപ്പിക്കുന്ന സൗജന്യ രെജിസ്‌ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാം. നഗരസഭാ മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെയായിരിക്കും രജിസ്‌ട്രേഷന്‍. നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിട്ടേഷന്‍ എക്കോ സിസ്റ്റം സ്‌കീമിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കക്കൂസ് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, തൊഴില്‍ സുരക്ഷിതത്വം, എന്നിവ ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രജിസ്ടര്‍ ചെയ്യാനെത്തുന്നവര്‍ ആധാര്‍ കാര്‍ഡിന്റെയും, ബാങ്ക് പാസ് ബുക്കിന്റെയും അസല്‍ രേഖകളും പകര്‍പ്പുമായി നേരിട്ട് എത്തേണ്ടതാണെന്ന് സെക്രട്ടറി കെ.എസ്.അരുണ്‍ അറിയിച്ചു.



