

ശിവഗിരി : ഗുരുപൂജ വഴിപാടായി നിര്‍വ്വഹിച്ച് ഗുരുപൂജ പ്രസാദം സ്വീകരിക്കാനായി ചേര്‍ത്തല കൊക്കോതമംഗലത്തുനിന്നും കഴിഞ്ഞ ദിവസം 100 പേര്‍ ശിവഗിരിയിലെത്തി. എസ്.എന്‍.ഡി.പി യോഗം കൊക്കോതമംഗലം 720 നമ്പര്‍ ശാഖായോഗത്തില്‍പ്പെട്ട ഗുരുകുലം കുടുംബയൂണിറ്റിലെ അംഗ വീടുകളില്‍ നിന്നുള്ളവരാണ് രണ്ട് പ്രത്യേക വാഹനങ്ങളിലായി മഹാസമാധിയില്‍ എത്തിയത്.

ശാരദാമഠം, വൈദികമഠം, റിക്ഷാമണ്ഡപം, ബോധാനന്ദസ്വാമി സമാധി മണ്ഡപം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി ഗുരുപൂജാമന്ദിരത്തില്‍ നിന്നും പ്രസാദം സ്വീകരിച്ചായിരുന്നു തിരികെയാത്ര. കുടുംബ യൂണിറ്റ് കണ്‍വീനര്‍ സിന്ധു പുരുഷന്‍, ജോയിന്‍റ് കണ്‍വീനര്‍ ലേഖ ഓമനകുട്ടന്‍, കമ്മിറ്റിയംഗം കെ.ആര്‍ രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ശിവഗിരിമഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിലും വിവിധ മേഖലകളില്‍ നിന്നുള്ള ഭക്തര്‍ പങ്കെടുക്കാറുണ്ട്.


