

വര്‍ക്കല: മാലിന്യത്തിനെതിരെ യുവജനങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പാപനാശത്ത് കുട്ടികളുടെ റാലി സംഘടിപ്പിച്ചു. രാജ്യമെമ്പാടും ഇന്ത്യന്‍ സ്വച്ഛതാ ലീഗ് സീസണ്‍ 2 എന്ന പേരില്‍ നടന്ന ജനകീയ ശുചീകരണ പരിപാടികളുടെ ഭാഗമായാണ് വര്‍ക്കല പാപനാശത്തും കുട്ടികളുടെ പരിപാടികള്‍ സംഘടിപ്പിച്ചത്.

നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിതിന്‍.എം.നായര്‍, അജയകുമാര്‍, കൗണ്‍സിലര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റാലിക്കൊപ്പം ഫ്‌ളാഷ് മോബ്, പ്രതീകാത്മക ശില്പം എന്നിവയും സംഘടിപ്പിച്ചു. എസ്.പി.സി, എന്‍.എസ്.എസ്, എന്‍.സി.സി വിദ്യാര്‍ത്ഥികളും സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും നഗരസഭ ഹരിത കര്‍മ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും പരിപാടികളുടെ ഭാഗമായി.

