

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കടത്ത് വള്ളം നിര്‍ത്താലക്കിയതിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി. വാമനപുരം നദിയില്‍ മുള്ളിയില്‍ കടവിലെ കടത്ത് വള്ളം നിര്‍ത്താലക്കിയതില്‍ പ്രതിഷേധിച്ചാണ് സി.പി.ഐ.എം പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചത്. കരവാരം ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥ മൂലമാണ് കടത്ത് നിര്‍ത്തി വയ്‌ക്കേണ്ടിവന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം

സി.പി.ഐ(എം) ആറ്റിങ്ങല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ അവനവഞ്ചേരി ഗ്രാമത്തുമുക്ക് ബ്രാഞ്ചിലെ പ്രവര്‍ത്തകരാണ് പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചത്. മുള്ളില്‍കടവില്‍ നിന്ന് ആരംഭിച്ച പ്രകടനം ഗ്രാമത്തും മുക്ക് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സി.പി.ഐ(എം) ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗവും നഗരസഭ മുന്‍ ചെയര്‍മാനുമായ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. കടത്തു വള്ളം നിലച്ചതോടെ അവനവന്‍ഞ്ചേരി ഹൈസ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും നദിയുടെ ഇരു കരയിലകളുമായി താമസിക്കുന്ന പ്രദേശവാസികള്‍ക്കും 15 കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ച് എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

പഞ്ചായത്ത് അധികൃതര്‍ കടത്തു വള്ളം അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് വളഞ്ഞ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സി.പി.ഐ(എം) നേതാക്കള്‍ പറഞ്ഞു. സി.പി.എം ആറ്റിങ്ങല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, ഹരിഹരന്‍ പോറ്റി, റ്റി.റ്റി.ഷാജി, ബ്രാഞ്ച് ജി.ബാബു, കൃഷ്ണദാസ്, മോഹനന്‍, സതീഷ് തുടങ്ങിയവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കികൊണ്ട് സംസാരിച്ചു.

