

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരത്തിലെ 31 വാര്‍ഡുകളിലെയും 270 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഗംബൂട്ടും ഗ്ലൗസും വിതരണം ചെയ്തു. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഗംബൂട്ടും ഗ്ലൗസും വിതരണം ചെയ്തത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പുതിയ പദ്ധതിയിലൂടെ 1,55000 രൂപ ഇതിനായി ചിലവഴിച്ചു.

ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി സുരക്ഷ ഉപകരണങ്ങടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ എസ്.ഷീജ, ഗിരിജ, കൗണ്‍സിലര്‍മാരായ ശങ്കര്‍, ബിനു, രവികുമാര്‍, ഓവര്‍സിയര്‍ ചിന്നു.ബി.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.


