Breaking News

ആറ്റിങ്ങലില്‍ കൊലപാതകശ്രമ കേസിലെ മുഖ്യ പ്രതിയും അറസ്റ്റില്‍

പ്രതികളായ നിതിനും, മോനൂട്ടനും

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ കൊലപാതകശ്രമ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. സുജിത്ത് എന്ന യുവാവിനെ വെട്ടുകത്തികൊണ്ട് മാരകമായി വെട്ടി പരിക്കേല്‍പിച്ച കേസിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാം പ്രതിയായ ആറ്റിങ്ങല്‍ കരവാരം സ്വദേശി നിതിനെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി ആറ്റിങ്ങല്‍ കരവാരം ചരുവിള പുത്തന്‍വീട്ടില്‍ ബിജുരാജിന്റെ തക്കു എന്ന മോനൂട്ടന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

സെപ്തംബര്‍ 12 നായിരുന്നു സംഭവം. രാത്രി 9 മണിയോടെ സുജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെത്തിയ പ്രതികള്‍ മറ്റൊരു ജീവനക്കാരനോട് സുജിത്തിനെ അന്വേഷിക്കുകയും അന്നത്തെ കളക്ഷന്‍ കാശായ 4500 രൂപ കവര്‍ച്ച ചെയ്യുകയും ചെയ്തു. പണം തട്ടിയെടുക്കാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചതോടെ പ്രതികള്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു.

ഇത് കണ്ടുകൊണ്ടുവന്ന സുജിത്ത് തന്റെ ജീവനക്കാരനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചതോടെ പ്രതികള്‍ സുജിത്തിനെ വെട്ടുകത്തി കൊണ്ട് കഴുത്തില്‍ വെട്ടുകയായിരുന്നു. വെട്ട് വലത് കൈകൊണ്ട് തടുത്തെങ്കിലും കൈക്ക് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ഒളിവില്‍ പോയ രണ്ട് പ്രതികളില്‍ രണ്ടാം പ്രതിയായ തക്കുവിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് ഒന്നാം പ്രതി നിതിനും പോലീസിന്റെ പിടിയിലായത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ജയകുമാറിന്റെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഒ മുരളീകൃഷ്ണന്‍, എസ്.ഐമാരായ അഭിലാഷ്, മനു, എ.എസ്.ഐ രാജീവന്‍, സി.പി.ഒമാരായ റിയാസ്, ശരത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *