
അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ മുന്നേറ്റം നടത്തുന്നു. ഇതുവരെ ലഭിക്കുന്ന വിവരമനുസരിച്ച് ആകെയുള്ള 81 മുനിസിപ്പാലിറ്റികളില്‍ 54 ഇടത്തും ബി.ജെ.പി മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന് രണ്ടിടത്ത് മാത്രമേ ലീഡ് നേടാന്‍ സാധിച്ചിട്ടുള്ളൂ. ആം ആദ്മി പാര്‍ട്ടി ഒരിടത്ത് ലീഡ് ചെയ്യുന്നുണ്ട്.
31 ജില്ലാ പഞ്ചായത്തുകളില്‍ 12 ഇടത്തും 231 താലൂക്ക് പഞ്ചായത്തുകളില്‍ 51 സീറ്റിലും ബി.ജെ.പി മുന്നേറുന്നു. കോണ്‍ഗ്രസ് ഏഴിടത്ത് മാത്രമാണ് ലീഡ് നേടാന്‍ കഴിഞ്ഞത്. ആകെ 8,474 സീറ്റുകളില്‍ 8,235 സീറ്റുകളില്‍ മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നേരത്തെ ഫലം പ്രഖ്യാപിച്ച ആറ് കോര്‍പറേഷനുകളും ബി.ജെ.പി തൂത്തുവാരിയിരുന്നു.